
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലജനത പഞ്ചായത്ത്തല ബാലകലോത്സവം നടത്തി. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്കരൻ ഉദ്ഘാടനംചെയ്തു. എൻ. ഉദയകുമാർ അധ്യക്ഷനായി.പി. കിരൺജിത്ത്, ബാലജനത പഞ്ചായത്ത് പ്രസിഡന്റ് ശിവാനി പവിത്രൻ, നെല്ലോളി ചന്ദ്രൻ, വി.കെ. സന്തോഷ് കുമാർ, സി.കെ. ബിജു, എൻ.കെ. കുഞ്ഞിരാമൻ, കെ.പി. രജിൽ, സഹജഹാസൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ രണ്ടിന് ഓർക്കാട്ടേരിയിൽ വർണശഭളമായ ഘോഷയാത്ര നടത്തും. സാംസ്കാരികസദസ്സ് സത്യൻ അന്തിക്കാട് ഉദ്ഘാടനംചെയ്യും.