
അഴകോടെ ചുരം’ പദ്ധതിയുടെ താമരശ്ശേരി ചുരം മാലിന്യരഹിതമാക്കാനുള്ള ശുചീകരണയജ്‌ഞം നടപ്പിലാക്കുന്നു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശുചീകരണയജ്ഞത്തിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കമാവും.
ചുരംപാതയിൽ പലയിടങ്ങളിലായി വലിച്ചെറിയപ്പെട്ട മാലിന്യം പൂർണമായി നീക്കംചെയ്യുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും ശാശ്വതപരിഹാരം കാണുന്നതിനുമായാണ് 26-മുതൽ ശുചീകരണപരിപാടി നടത്തുന്നത്. ചുരം സംരക്ഷണസമിതി പ്രവർത്തകർ, ഹരിതകർമസേനാംഗങ്ങൾ, എൻ.എസ്.എസ്. വൊളൻറിയർമാർ, വിവിധ യുവജനസംഘടനകൾ, കൂട്ടായ്മകൾ, എൻ.ജി.ഒ. കൾ തുടങ്ങി ബഹുജനപങ്കാളിത്തത്തോടെയാണ് വ്യാഴാഴ്ച ചുരംറോഡിലെ മാലിന്യം നീക്കംചെയ്യുക.......
ശുചീകരണപ്രവർത്തനത്തിനുശേഷം ഇനിയും മാലിന്യം ചുരംറോഡിൽ വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം .വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരേയും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അറിയിച്ചു. ......