മനുഷ്യത്വത്തിനു അവാർഡ് - ഗുഡ് സമാരിറ്റന്‍സ് അവാര്‍ഡ് പദ്ധതി കോഴിക്കോടിൽ നടപ്പാക്കും
02 Feb 2024
News
ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ സഹായത്തോടെ ‘ഗുഡ് സമാരിറ്റന്‍സ് അവാര്‍ഡ്’ പദ്ധതി കോഴിക്കോടിൽ നടപ്പാക്കും.വാഹനാപകടങ്ങളിൽപെടുന്നവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നവർക്ക് പൊലീസ് പാരിതോഷികം നൽകുന്ന പദ്ധതിയാണ് ഇത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണയാണ് വാർത്തസമ്മേളനത്തിൽ ഈ പുതിയ പദ്ധതി അറിയിച്ചത്.
കോഴിക്കോട് സിറ്റി പരിധിയിൽ ആദ്യം നടപ്പാക്കുന്ന പദ്ധതി തുടർന്ന് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. അപകടത്തിൽപെടുന്നവരുടെ ചികിത്സ വൈകുന്നതുമൂലമുണ്ടാകുന്ന രക്തം വാർന്നുള്ള മരണം, അംഗവൈകല്യങ്ങൾ, കിടപ്പിലായിപ്പോകൽ തുടങ്ങിയവ ഒരുപരിധി വരെ ഇതിലൂടെ പ്രതിരോധിക്കാനാവുമെന്നാണ് പ്രതീക്ഷ.