ലെൻസ്ഫെഡിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ മെഗാ ബിൽഡ് എക്സ്പോ സംഘടിപ്പിക്കുന്നു

25 Feb 2023

News Event
ലെൻസ്‌ഫെഡിന്റെ  രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  കാലിക്കറ്റ് ട്രേഡ് സെന്ററിൽ  മെഗാ ബിൽഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു

ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മെഗാ ബിൽഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ശനി രാവിലെ ഒമ്പതിന് മന്ത്രി പിഎ മുഹമ്മദ് റിയാസ് എക്‌സ്‌പോ ഉദ്ഘാടനംചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞായർ പകൽ 11ന് ബിൽഡർമാരുടെയും കരാറുകാരുടെയും സംഗമം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്യും. സെമിനാറുകൾ, സംരംഭക സംഗമം തുടങ്ങിയവയുമുണ്ട്‌.

നിർമാണസാമഗ്രികളും നിർമാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 170 സ്റ്റാളുകളാണ് ഒരുക്കിയത്. രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. 50 രൂപയാണ്‌ പ്രവേശന ഫീസ്‌. പി സി അബ്ദുൾ റഷീദ്, കെ ഇ മുഹമ്മദ് ഫസൽ, പി ജെ ജൂഡ്‌സൺ, എൻ അജിത്കുമാർ, വി കെ പ്രസാദ് എന്നിവർ പങ്കെടുത്തു.

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit