ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ യുവ ഉത്സവ് സങ്കടിപ്പിച്ചു
16 Jun 2023
News
നെഹ്റു യുവ കേന്ദ്ര കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച യുവ ഉത്സവ് വേറിട്ടൊരു അനുഭവമായി.
കുട്ടികളിലെ സർഗ്ഗശേഷികൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ
പെയിൻറിംഗ്, പ്രസംഗം, മൊബൈൽ ഫോട്ടോഗ്രാഫി, കവിതാരചന, നാടോടി നൃത്തം തുടങ്ങിയ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. മുന്നൂറോളം പേർ പങ്കെടുത്തു.