സ്ട്രീറ്റ് പദ്ധതിയിലൂടെ കടലുണ്ടിയിൽ ആർട്ട് സ്ട്രീറ്റ്, ഗ്രീൻ സ്ട്രീറ്റ് എന്നിവ ഒരുങ്ങുന്നു
30 Dec 2023
News
ഉത്തരവാദിത്ത ടൂറിസം മിഷനു കീഴിൽ കടലുണ്ടിയിൽ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ചുമരുകളിൽ വർണ ചിത്രങ്ങൾ വരച്ചും വിനോദ ഉപാധികൾ സ്ഥാപിച്ചും ജനകീയ പങ്കാളിത്തത്തോടെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കും. ഇതിനൊപ്പം തന്നെ ആർട്ട് സ്ട്രീറ്റ്, ഗ്രീൻ സ്ട്രീറ്റ് എന്നിവ ഒരുങ്ങുന്നുണ്ട്.
സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ റെയിൽവേ ഗേറ്റ് മുതൽ കമ്യൂണിറ്റി റിസർവ് വരെയുള്ള റോഡിനു ഇരുവശത്തും ചെടികൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മിനി ഉദ്യാനം നിർമിച്ചുമാണു ഗ്രീൻ സ്ട്രീറ്റ് ഒരുക്കുന്നത്.
വടകര ഗവ.എൻജിനീയറിങ് കോളജ്, ഫാറൂഖ് കോളജ് ഫാറൂഖ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകൾ, ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ സ്കൂൾ ഓഫ് ആർക്കിടെക്ചർ, ഉത്തരവാദിത്ത ടൂറിസം മിഷൻ, പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി എന്നിവരാണ് ഉദ്യമത്തിൽ പങ്കാളികളാകുന്നത്.