
ഏഴാംതരം വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാകോഴ്സിന് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും കോഴ്‌സ് ഫീസ് 1850 രൂപയുമാണ്.
22 വയസ്സ് പൂർത്തിയായ പത്താംതരം വിജയിച്ചവർക്ക് ഹയർസെക്കൻഡറി തുല്യതാകോഴ്‌സിൽ ചേരാം. രജിസ്‌ട്രേഷന് 300 രൂപയും കോഴ്‌സ് ഫീസ് 2300 രൂപയുമാണ്.
എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്‌സ് ഫീസില്ല. ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായി രജിസ്റ്റർചെയ്യാം. ഫോൺ: 0495 2370053.