ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിന്റെ മൂന്നാം പതിപ്പിന് അപേക്ഷ ക്ഷണിച്ചു
27 Sep 2023
News
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഏർപ്പെടുത്തുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് പുരസ്കാരത്തിന്റെ മൂന്നാം പതിപ്പിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള രജിസ്‌ട്രേഡ് നഴ്സുമാർക്ക് രണ്ടരലക്ഷം ഡോളർ സമ്മാനത്തുകയുള്ള പുരസ്‌കാരത്തിന് www.asterguardians.com ലൂടെ നാമനിർദേശം സമർപ്പിക്കാം. നഴ്‌സുമാർക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും വരെ അപേക്ഷിക്കാം.
പേഷ്യന്റ് കെയർ, നഴ്‌സിങ് ലീഡർഷിപ്പ്, നഴ്സിങ് എഡ്യൂക്കേഷൻ, സോഷ്യൽ/ കമ്യൂണിറ്റി സർവീസ്, റിസർച്ച്, ഇന്നൊവേഷൻ, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കൻഡറി മേഖലകൾ. 2024 മേയിലാണ് ഫലപ്രഖ്യാപനം.
നഴ്സിങ് സേവനങ്ങൾക്കുള്ള ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള പുരസ്‌കാരമാണിതെന്ന് പുരസ്‌കാരം മൂന്നാംപതിപ്പ് പ്രഖ്യാപന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. രണ്ടാം പതിപ്പിന് 202 രാജ്യങ്ങളിൽനിന്നായി 52,000 രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്.