
ഭാരത സർക്കാർ - യുവജന കാര്യ കായിക മന്ത്രാലയം - യുവജന കാര്യവകുപ്പ് നാഷണൽ യൂത്ത് വോളണ്ടിയർ നിയമനം
കേന്ദ്ര സർക്കാരിൻ്റെ വികസന സാമൂഹ്യ ക്ഷേമ പരിപാടികളുടെ ബോധവത്കരണ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിനും, നെഹ്റു യുവകേന്ദ്ര കർമ്മ പരിപാടികൾ യൂത്ത് ക്ലബുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകാനും തൽപരരായ കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാരായ യുവതീയുവാക്കളിൽ നിന്നും
നാഷണൽ യൂത്ത് വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: പത്താം ക്ലാസ് വിജയം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന.
പ്രായപരിധി :2023 ഏപ്രിൽ 1ന് 18 നും 29 നും മദ്ധ്യേ.
റെഗുലർ വിദ്യാർത്ഥികളും മറ്റ് ജോലിയുള്ളവരും അപേക്ഷിക്കണ്ടതില്ല.
പ്രതിമാസ ഓണറേറിയം 5000 രൂപ (നിയമനം പരമാവധി രണ്ട് വർഷത്തേക്ക് മാത്രം. ഇതിന് സ്ഥിര ജോലിക്കുള്ള നിയമപരമായ അർഹതയുണ്ടാകില്ല)
www.nyks.nic.in എന്ന വെബ് സൈറ്റിൽ https://nyks.nic.in/nycapp/formnycapp.asp 2023 മാർച്ച് 24നകം ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ജില്ല യൂത്ത് ഓഫീസർ, നെഹ്റു യുവ കേന്ദ്ര
സിവിൽ സ്‌റ്റേഷൻ
കോഴിക്കോട്-673020
ഫോൺ: 0495-2371891 9447752234