സെയ്ന്റ് വിൻസന്റ് കോളനി ടി.ടി.ഐ. എൽ.പി. സ്കൂളിൽ ചെറുധാന്യംകൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനമൊരുക്കി
18 Feb 2023
News
അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സെയ്ന്റ് വിൻസന്റ് കോളനി ടി.ടി.ഐ. എൽ.പി. സ്കൂളിൽ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനമൊരുക്കിയത്. ചെറുധാന്യംകൊണ്ടുള്ള ഹൽവ, പായസം, അട, ദോശ കുട്ടികളുടെ മുന്നിൽ വിഭവങ്ങൾ നിരന്നു.
പൊതുവിദ്യാഭ്യാസവകുപ്പും മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ വിവിധ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. സെയ്ന്റ് വിൻസന്റ് കോളനി സ്കൂളിൽ ചെറുധാന്യംകൊണ്ടുള്ള മുപ്പതോളം വിഭവങ്ങളാണ് ഒരുക്കിയത്. തിന, ചോളം, കമ്പം, റാഗി, വരക്, കൂവരക് തുടങ്ങിയവകൊണ്ട് ഇഡ്ഡലി, ഇടിയപ്പം, ഉപ്പുമാവ്, പുലാവ്, ലഡു, ബർഫി എന്നിവയെല്ലാം ഉണ്ടാക്കി. പ്രധാനാധ്യാപിക സിസ്റ്റർ റോസ്‌ലിൻ മരിയ നേതൃത്വം നൽകി.