കോഴിക്കോട് കടപ്പുറത്ത്, ഹോർത്തൂസ് വേദിയിൽ ഇന്ന് അലോഷിയുടെ സംഗീതവിരുന്ന്

28 Oct 2024

News
കോഴിക്കോട് കടപ്പുറത്ത്, ഹോർത്തൂസ് വേദിയിൽ ഇന്ന് അലോഷിയുടെ സംഗീതവിരുന്ന്

കോഴിക്കോട്∙ മലയാളികളുടെ പ്രിയ ഗായകനായ അലോഷി ആദം ഇന്ന് സായാഹ്നം 7 മണിക്ക് ഹോർത്തൂസ് വേദിയിൽ സംഗീതത്തിന്റെ മാധുര്യം പകരും. കാഴ്ചക്കാരെ ആവേശഭരിതരാക്കുന്ന ഗസലുകളും വിപ്ലവഗാനങ്ങളും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ‘നൂറു പൂക്കളേ നൂറൂ നൂറുപൂക്കളേ’, ‘ഒരു പുഷ്പം മാത്രം’ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ ഇദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളിലെ ഹിറ്റ് താരമാക്കി മാറ്റി.


കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അലോഷി പയ്യന്നൂർ കോളജിലെ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്ന കാലത്തുതന്നെ സംഗീതപരമായ കഴിവുകളാൽ ശ്രദ്ധിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ പാടിയ ‘നൂറു പൂക്കളേ..’ സമൂഹമാധ്യമങ്ങളിൽ വൈറലായി. ‘സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രത്തിലെ ‘ചൂണ്ടലാണ്...’ എന്ന പാട്ടും അദ്ദേഹത്തിന്റെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു.


മലയാളത്തിന്റെ മണ്ണിൽ, കോഴിക്കോടിന്റെ തീരപ്രാന്തത്തിൽ ഇന്ന് ഒരുങ്ങുന്നു സർഗാത്മകതയുടെ തികച്ചും പുതിയൊരു ചരിത്രോത്സവം. അനവധി സ്വരങ്ങളും പ്രകാശങ്ങളുമായി അനുഭവങ്ങളുടെ നിറവിൽ അലയടിക്കുന്ന പ്രബുദ്ധോത്സവം. ഭാഷയുടെ ഈ ആഘോഷമാമാങ്കം ത്രസിപ്പിക്കുന്ന ശക്തിയും വൈഭവവും കാഴ്ചവെച്ചു എല്ലാവർക്കും ഊർജ്ജം പകരട്ടെ.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit