കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് ഹജ് വിമാനം-IX 3025 ചരിത്രം കുറിച്ചു
09 Jun 2023
News
വ്യാഴാഴ്ച വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഹജ് വിമാനം (IX 3025), ചരിത്രം രചിച്ചു. ഇതിൽ യാത്ര ചെയ്തിരുന്നത് സ്ത്രീകളായ 145 തീർഥാടകരും ഫ്ലൈറ്റ് ക്രൂവുമാണ്.
കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല ഫ്‌ളാഗ് ഓഫ് ചെയ്തു, 'മെഹ്‌റം ഇല്ലാതെ' വിഭാഗത്തിന് കീഴിലുള്ള വനിതാ ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടിയുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഫ്‌ളൈറ്റായിരുന്നു ഇത് മുഴുവൻ സ്ത്രീകളുമുള്ള വിമാനം. യാത്രക്കാരിൽ ഏറ്റവും പ്രായം കൂടിയ തീർഥാടകയായ കോഴിക്കോട് സ്വദേശി സുലൈഖ (76)ക്കുള്ള ബോർഡിംഗ് പാസും അദ്ദേഹം കൈമാറി.
വനിതാ തീർഥാടകർക്ക് മാത്രമായി ഹജ് വിമാനം സർവീസ് നടത്തിയത് സ്ത്രീശാക്തീകരണത്തിലെ നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.ഈ സീസണിൽ സംസ്ഥാനത്ത് നിന്ന് സ്ത്രീകൾക്ക് മാത്രമായി 16 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പന്ത്രണ്ടും കണ്ണൂരിൽ നിന്നും മൂന്നും, കൊച്ചി വിമാനത്താവളത്തിൽനിന്ന് ഒന്നുമാണ് ഉൾപ്പെടുന്നത്.
45 വയസ്സിന് മുകളിലുള്ള തീർഥാടകരുടെ 'മെഹ്‌റം ഇല്ലാത്ത സ്ത്രീകൾ' വിഭാഗത്തിൽ സംസ്ഥാനത്ത് നിന്ന് 2,733 സ്ത്രീ തീർഥാടകരുണ്ട്. ഇവരിൽ 1,718 പേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 563 പേർ കൊച്ചിയിൽ നിന്നും 452 പേർ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പറക്കും. കൂടാതെ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ സംസ്ഥാനത്ത് നിന്ന് തീർത്ഥാടനത്തിനായി തിരഞ്ഞെടുത്ത 11,121 തീർത്ഥാടകരിൽ ഭൂരിഭാഗവും (6,831) സ്ത്രീ തീർത്ഥാടകരാണ്.
വെള്ളി, ശനി ദിവസങ്ങളിൽ മൂന്ന് എക്‌സ്‌ക്ലൂസീവ് ഫ്‌ളൈറ്റുകൾ വീതവും വനിതാ തീർഥാടകർക്കായി 'മെഹ്‌റം ഇല്ലാത്ത' വിഭാഗത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, കൂടാതെ അത്തരം രണ്ട് വിമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ജൂൺ 11 മുതൽ 14 വരെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വനിതാ തീർഥാടകർക്കായി മൂന്ന് എക്‌സ്‌ക്ലൂസീവ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, അത്തരത്തിലുള്ള ഒരു വിമാനം ജൂൺ 10 ന് കൊച്ചിയിൽ നിന്ന് സർവീസ് നടത്തും.
ക്യാപ്റ്റൻ കനിക മെഹ്‌റയും ഫസ്റ്റ് ഓഫീസർ ഗരിമ പാസിയും വിമാനം പൈലറ്റുമാരായ ഫ്ലൈറ്റിൽ, ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവരായിരുന്ന് ക്യാബിൻ ക്രൂ അംഗങ്ങളായുണ്ടായിരുന്നത് . എയർ ഇന്ത്യ എക്സ്പ്രസിലെ വനിതാ പ്രൊഫഷണലുകളും നിർണായക ഗ്രൗണ്ട് ടാസ്‌ക്കുകൾ നിർവഹിച്ചു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ സരിതാ സലുങ്കെ വിമാനം നിരീക്ഷിച്ചു, മൃദുല കപാഡിയ വിമാനത്തിന്റെ പുരോഗതി നിരീക്ഷിച്ചു. ലീന ശർമ്മയും നികിത ജവാൻജലും ഫ്ലൈറ്റ് ഡിസ്പാച്ച് കൈകാര്യം ചെയ്തു. നിഷ രാമചന്ദ്രൻ എയർക്രാഫ്റ്റ് അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള ഓൺ-ഡ്യൂട്ടി സർവീസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു, രഞ്ജു ആർ ലോഡ് ഷീറ്റിൽ ലോഡ്മാസ്റ്ററായി പരിശോധിച്ച് ഒപ്പിട്ടു.