
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ‘കോഴിക്കോടൻ ഫ്ലീ’ എന്ന പേരിൽ പ്രദർശന വിപണനമേള ഇന്ന് തുടങ്ങും. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് സൗത്തും ലിമിറ്റ്‌ലെസ് ഈവന്റ് കമ്പനിയും സംയുക്തമായി നടത്തുന്ന മേളയിൽ വസ്ത്രം, ലൈഫ് സ്റ്റൈൽ, അലങ്കാര വസ്തുക്കൾ, ഭക്ഷണം എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വൈകീട്ട് സംഗീത പരിപാടികളും ഇടകലർത്തികൊണ്ടുള്ളതായിരിക്കും മേളയെന്ന് പ്രോഗ്രാം ചെയർമാൻ രാധാകൃഷ്ണൻ, അശ്വതി പ്രദീപ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
18,19,20 തീയതികളിൽ തൊണ്ടയാട് എ.ജി.പി. ഗാർഡൻ ഹെറിറ്റേജ് ഹാളിലാണ് മേള. സ്ത്രീകൾക്കായി വിവിധ മത്സരങ്ങളും മേളയുടെ ഭാഗമായുണ്ടാവും. രാവിലെ 11 മുതൽ രാത്രി വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമായിരിക്കും