
വേങ്ങേരി നഗരകാർഷിക മൊത്തവിതരണ കേന്ദ്രത്തിൽ വ്യാപാരികൾ കാർഷികമേള നടത്തുന്നു. 22 മുതൽ 31 വരെ നടക്കുന്ന മേളയിൽ പുഷ്പപ്രദർശനം, കാർഷിക കാർഷികേതര വിപണനം, പ്രദർശനം, നാട്ടുചന്ത, കാർഷിക സെമിനാറുകൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, അലങ്കാര മത്സ്യപ്രദർശനം, കുട്ടികൾക്കുള്ള വിനോദപരിപാടികൾ തുടങ്ങിയവ ഉണ്ടാവും.
പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളെ മാർക്കറ്റിൽ എത്തിക്കുന്നതിനുമാണ് മേളയെന്ന് സംഘാടക സമിതി ജനറൽ കൺവീനർ നാരായണൻ കൽപ്പകശ്ശേരിയും ചെയർമാൻ കെ.ജയനും പത്രസമ്മേളനത്തിൽ അറിയിച്ചു.