
ഭരണഭാഷാ വാരാഘോഷം: വിവിധ മത്സരങ്ങളുമായി ജില്ലാ ഇൻഫർമേഷൻ ഓഫീസ്ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തില്‍ ഭരണ ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ. നവംബര്‍ നാലിന് സർക്കാർ ജീവനക്കാര്‍ക്കായി തര്‍ജ്ജമ മത്സരം, ഭരണ ഭാഷാ ക്വിസ്, സ്‌കൂള്‍, കോളേജ്, വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, ഉപന്യാസ രചന, മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചക്ക് ശേഷം രണ്ടു മണി മുതല്‍ നാല് മണി വരെ തര്‍ജ്ജമ മത്സരം, ഭരണഭാഷാ ക്വിസ് മത്സരം, എന്നിവ നടക്കും. അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചന മത്സരവും നടത്തും.നവംബര്‍ അഞ്ചിന് ഉച്ചക്ക് ശേഷം 3:30 ന് വിദ്യാര്‍ത്ഥികള്‍ക്കായി കഥ, കവിത, രചന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, പ്രിൻസിപ്പലിന്റെ കത്ത് എന്നിവ സഹിതം [email protected] എന്ന മെയിൽ ഐ.ഡിയിൽ രജിസ്റ്റർ ചെയ്യണം.