വിദ്യാര്ത്ഥികള്ക്കായി ജൻഡർ ആൻഡ് കോൺസ്റ്റിട്യൂഷൻ എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല

11 Jan 2023

News
വിദ്യാര്‍ത്ഥികള്‍ക്കായി "ജൻഡർ ആൻഡ് കോൺസ്റ്റിട്യൂഷൻ’’ എന്ന വിഷയത്തെ ആസ്പദമാക്കി ശില്പശാല

ജില്ലാഭരണകൂടവും ഗവണ്‍മെ൯റ് ലോ കോളേജിലെ നിയമസഹായവേദിയായ ക്ലിജോയും സംയുക്തമായി ജില്ലയില്‍ ഇന്ത്യ൯ഭരണഘടനാദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. ഇതി൯െറ ഭാഗമായി 2023 ജനുവരി 12-ന് ദേശീയ യുവദിനത്തോടനുബന്ധിച്ച് വെളളിമാടുകുന്നിലുളള ജെന്റര്‍ പാര്‍ക്കില്‍ വെച്ച്, ജില്ലാ ഭരണകൂടവും ക്ലിജോയും ജെന്റര്‍പാര്‍ക്കും ചേര്‍ന്നു കൊണ്ട് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വി"Gender and Constitution’’ എന്ന വിഷയത്തെ ആസ്പദമാക്കി  ഒരു ശില്പശാല നടത്തുന്നു. ദ്യാര്‍ത്ഥികളില്‍ ജെന്ററിനെപ്പററിയും ഇന്ത്യ൯ ഭരണഘടനയെപ്പററിയും അവബോധം സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത്തരത്തിലുളള ഒരു ശില്പശാല സംഘടിപ്പിക്കുവാ൯ തീരുമാനിച്ചിട്ടുളളത്.

പ്രസ്തുത പരിപാടി ബഹു: പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി അഡ്വ: പി. എ.മുഹമ്മദ് റിയാസ് അന്നേ ദിവസം രാവിലെ 9.40 മണിക്ക്  ഉദ്ഘാടനം ചെയ്യുന്നതാണ്.

2023  ജനുവരി 2 ന്  ബഹു : മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ജെന്റര്‍ പാര്‍ക്കില്‍ വെച്ചു നടന്ന അവലോകന യോഗതീരുമാന പ്രകാരം തുടര്‍ന്നും ജെന്റര്‍ പാര്‍ക്കില്‍വെച്ച്  "ലിംഗസമത്വം"എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.

ഈ പരിപാടിയില്‍ പങ്കെടുക്കുവാ൯ താത്പര്യമുളള കോളേജ് വിദ്യാര്‍ത്ഥികള്‍  പ്രോഗ്രാം നോട്ടീസില്‍  താഴെ നല്‍കിയിട്ടുളള  ക്യു ആര്‍ കോഡ് സ്കാ൯ ചെയ്ത് രജിസ്ററര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുളള പക്ഷം 97469 82805 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit