
ഗവ. സൈബർ പാർക്കിലെ സഹ്യ ബിൽഡിങ്ങിന് മുന്നിൽ നാല് മീറ്റർ ഉയരത്തിലും നാലര മീറ്റർ വീതിയിലുമായി കൂറ്റൻ ഗ്രീറ്റിങ് കാർഡ് കാണാം. അതിനകത്ത് പ്രവേശിച്ച് സാന്റാക്ലോസിനോട് സംസാരിക്കാം, സമ്മാനങ്ങൾ വാങ്ങാനുമാകും. വെർച്വൽ റിയാലിറ്റിയിലൂടെ ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ഗവ. സൈബർ പാർക്ക്. സാങ്കേതികവിദ്യയുടെ സാധ്യതകൾ ആഘോഷങ്ങളിലേക്ക് ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് സൈബർപാർക്ക് ജീവനക്കാരെന്ന് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു.