
എൻ.ഐ.ടി.യിലെ എൻ.എസ്.എസ്. യൂണിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊവേഷൻ കൗൺസിലുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന സയൻസ് എക്സ്പോ വ്യാഴാഴ്ച നടക്കും. വിദ്യാർഥികളിൽ ശാസ്ത്രബോധവും നൂതനാശയങ്ങളും വളർത്തുന്നതിനായി ‘സൈ-ഫെസ്റ്റ്’ എന്നപേരിൽ നടത്തുന്ന പരിപാടി എൻ.ഐ.ടി. ഡയറക്ടർ ഇൻചാർജ് പ്രൊഫ. ജെ. സുധാകുമാർ ഉദ്ഘാടനംചെയ്യും. കേരളത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള 250-ഓളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. നൂതനപദ്ധതികളുടെയും പ്രോട്ടോ ടൈപ്പുകളുടെയും പ്രദർശനവും പരിപാടിയിൽ ഉണ്ടാകും. മികച്ച പ്രോജക്ടുകൾക്കും പ്രോട്ടോടൈപ്പുകൾക്കും സമ്മാനങ്ങൾ നൽകും. വിദ്യാർഥികൾക്ക് എൻ.ഐ.ടി.യിലെ വിവിധ ലാബുകൾ സന്ദർശിക്കാനും നൂതന...സാങ്കേതികവിദ്യകൾ പരിചയപ്പെടാനും അവസരമുണ്ടാകും