ജൈവസമൃദ്ധി കാർഷിക പ്രദർശനത്തിനു ശ്രദ്ധേയമായ തുടക്കം

11 Mar 2023

News
‘ജൈവസമൃദ്ധി’ കാർഷിക പ്രദർശനത്തിനു ശ്രദ്ധേയമായ തുടക്കം

കാർഷിക മേഖലയ്ക്കു പുത്തനുണർവു പകർന്ന് ‘ജൈവസമൃദ്ധി’ കാർഷിക പ്രദർശനത്തിനു ശ്രദ്ധേയമായ തുടക്കം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ബേപ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന ‘ന്യൂ ബേപ്പൂർ വിഷൻ 2025' പദ്ധതിയിലാണ് വേറിട്ട പ്രദർശനവും ബോധവൽക്കരണവും നടത്തുന്നത്.

കൃഷി, മൃഗ സംരക്ഷണം, മത്സ്യഫെഡ്, ഫിഷറീസ് വകുപ്പുകളുടെയും സാഫ്, തീര മൈത്രി, സിഡബ്ല്യുആർഡിഎം, കുടുംബശ്രീ, വടകര ഹരിയാലി, നിറവ് വേങ്ങേരി, ജില്ലാ കൃഷി ഫാം, റെയ്ഡ്കോ, ഫാം ഇൻഫർമേഷൻ ബ്യൂറോ, ഉത്തരവാദിത ടൂറിസം മിഷൻ തുടങ്ങിയവയുടെയും സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. പാടശേഖരങ്ങളിൽ പറന്നു വളപ്രയോഗം നടത്തുന്ന ഡ്രോൺ, പാഴ്‌വസ്തുക്കളുടെ പുനരുപയോഗം സംബന്ധിച്ച അറിവുകൾ, ചെറുകിട യന്ത്രങ്ങൾ മുതൽ ട്രാക്ടറുകൾ  വരെയുള്ള കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കിയ പ്രദർശനം ഏറെ ശ്രദ്ധേയമാണ്.

കൃഷി വകുപ്പിന് കീഴിലുള്ള വിവിധ ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച വിവരം നൽകുന്ന സ്റ്റാളിൽ ആവശ്യമായ രേഖകൾ സഹിതം എത്തുന്ന കർഷകർക്ക് കർഷക ക്ഷേമ നിധി, പിഎംകെഎസ്‌വൈ, സ്മാം പദ്ധതികളിൽ റജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്. മണ്ണു പരിശോധനയ്ക്കുള്ള മൊബൈൽ വാഹനവും സജ്ജീകരിച്ചിരിക്കുന്നു. തനതു ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും തയാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി തൊഴിൽദാന പദ്ധതിയുടെ ഭാഗമായുള്ള സംരംഭകത്വ സംഗമം, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ജൈവ കർഷക സംഗമം, മൃഗസംരക്ഷണ സെമിനാർ എന്നിവ നടത്തി.

വിവിധ വിഷയങ്ങളിൽ കണ്ണൂർ ലൈവ് സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ അസി.ഡയറക്ടർ ഡോ.അനിൽകുമാർ നായർ, ബേപ്പൂർ സീനിയർ വെറ്ററിനറി സർജൻ ഡോ. കെ.എസ്.സജി, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ.ഷാജി, ഡപ്യൂട്ടി ഡയറക്ടർ ഡപ്യൂട്ടി ഡയറക്ടർ ഡോ. എ.ജെ.ജോയി എന്നിവർ ക്ലാസെടുത്തു. ഇന്നു രാവിലെ കാർഷിക വികസന ശിൽപശാല മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധരും കർഷക പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. വൈകിട്ട് 4നു സമാപനയോഗം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.ജില്ലാതല മൃഗക്ഷേമ അവാർഡ്, ക്ഷീരകർഷക അവാർഡ്, മൃഗ സംരക്ഷണ അവാർഡ് എന്നിവ വിതരണം ചെയ്യും. പരമ്പരാഗത നെൽവിത്ത് ഇനങ്ങളുടെ സംരക്ഷകനായ പത്മശ്രീ ജേതാവ് ചെറുവയൽ രാമനെ ആദരിക്കും.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit