ഡ്രോൺ ഡെവലപ്മെന്റിനുള്ള മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് എൻഐടി കാലിക്കറ്റിലെ എയറോൺവയർഡ് ക്ലബ്ബിൽ നിന്നുള്ള ഒമ്പതംഗ വിദ്യാർത്ഥി ടീമിന് ലഭിച്ചു
07 Sep 2023
News
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ (എൻഐടി-സി) എയറോൺവയർഡ് ക്ലബ്ബിലെ ഒമ്പതംഗ വിദ്യാർത്ഥി സംഘം, സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് (എസ.എ.ഇ) ഇന്ത്യ ചെന്നൈയിൽ സംഘടിപ്പിച്ച ഓൾ ഇന്ത്യ ഓട്ടോണമസ് ഡ്രോൺ ഡെവലപ്‌മെന്റ് മത്സരത്തിൽ മികച്ച ഡിസൈൻ റിപ്പോർട്ട് അവാർഡ് നേടി.
മെഡിക്കൽ അത്യാഹിത ഘട്ടങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ഡ്രോണാണ് വിദ്യാർഥികൾ വികസിപ്പിച്ചെടുത്തത്. വൈദ്യുതകാന്തിക സംവിധാനം ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത ഡ്രോണിന് മൂന്ന് മീറ്റർ ഉയരത്തിൽ നിന്ന് പേലോഡ് വിടാൻ കഴിയും.
ആയുഷ് സിംഗ്, ഹിമാൻഷു ദുഡി, സിറിയക് ജോയ്, നവീൻ സുനിൽ, കോമൾ സിംഗ്, ശ്യാം പ്രകാശ്, വേദാന്ത് ജാദവ്, അരുൺ എസ് കെ, അനുരാഗ് ഭട്ട് എന്നിവരടങ്ങുന്നതാണ് ടീം. വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിദൂരമായി പൈലറ്റുചെയ്‌ത റോട്ടറി-വിംഗ് ഡ്രോൺ ഗ്രഹിക്കുവാനും, രൂപകൽപ്പന ചെയ്യാനും, വികസിപ്പിക്കാനും വിദ്യാർത്ഥികൾക്ക് അവസരം നല്കുന്നതിനുവേണ്ടിയാണ്എ, സ.എ.ഇ ഇവന്റ് സങ്കടിപ്പിച്ചത്.