
അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻ്റർ സംഘടിപ്പിക്കുന്ന മാസ് യോഗ സെഷൻ വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കുന്നതാണ്. കോഴിക്കോട് സായ്, വെസ്റ്റ് ഹില്ലിലെ ഗവൺമെൻ്റ് ഫിസിക്കൽ എജ്യുക്കേഷൻ കോളേജ്, മലബാർ ഹോസ്പിറ്റലുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയുഷ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുള്ള മാസ് യോഗ പരിശീലനം, വിദ്യാർത്ഥികളുടെ യോഗ പ്രദർശനം, യോഗയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി എന്നിവ ഉൾപ്പെടുന്നതാണ് പരിപാടിയെന്ന് പത്രക്കുറിപ്പിൽ പറയുന്നു.