
മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി സർവീസ്. 'കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര' എന്ന പേരിൽ ഫെബ്രുവരി ഒന്നു മുതലാണ് സർവീസ് ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്ന് തുടങ്ങി പ്ലാനിറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് ബസ് കടന്നുപോവുക. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. ദിവസവും ഒരു സർവീസ് ആണുണ്ടാവുക. 200 രൂപയായിരിക്കും ചാർജ്.