വൈറലായി ചെറുപുഴയിൽ തലയുയര്ത്തി നിൽക്കുന്ന മെസ്സിയുടെ ഭീമന് കട്ടൗട്ട്

02 Nov 2022

News
വൈറലായി ചെറുപുഴയിൽ തലയുയര്‍ത്തി നിൽക്കുന്ന മെസ്സിയുടെ ഭീമന്‍ കട്ടൗട്ട്

വെറും 19 ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന ഖത്തര്‍ ലോകകപ്പിന്,  ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിലാണ്. കേരളത്തിലെ ആരാധകര്‍ക്കും ആവേശത്തിന് ഒട്ടും കുറവില്ല. ഓരോ ടീമുകളുടെയും താരങ്ങളുടെയും ഫ്‌ളക്‌സുകളും ഭീമന്‍ കട്ടൗട്ടുകളുമെല്ലാം വിവിധയിടങ്ങള്‍ കീഴടക്കി തുടങ്ങി. ഇക്കൂട്ടത്തില്‍ ലോകമെങ്ങും ശ്രദ്ധ നേടുകയാണ് കോഴിക്കോട് ചാത്തമംഗലം എന്‍ഐടിക്ക് സമീപത്തുള്ള പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് .

പുള്ളാവൂരിലെ അര്‍ജന്റീന ആരാധകര്‍ ഇവിടത്തെ ചെറുപുഴയുടെ നടുവില്‍ അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന, മെസ്സിയുടെ 30 അടിക്ക് മുകളില്‍ ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചു. മൂന്ന് ദിവസം മുമ്പാണ് ഇത് നടന്നത്. ഈ കട്ടൗട്ട് ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പുള്ളാവൂരിലെ അര്‍ജന്റീന ആരാധകരും അവര്‍ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടും ഇടംപിടിച്ചിരിക്കുകയാണ്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit