മാനാഞ്ചിറയിലെ ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ ഫ്ലഡ്ലിറ്റ് സംവിധാനമൊരുങ്ങി

21 Dec 2024

News
മാനാഞ്ചിറയിലെ ബാസ്കറ്റ്‌ ബോൾ ഗ്രൗണ്ടിൽ ഫ്ലഡ്‌ലിറ്റ്‌ സംവിധാനമൊരുങ്ങി

ജില്ലാ സ്‌പോർട്‌സ്‌ കൗൺസിലിന്റ ബാസ്കറ്റ്‌ ബോൾ ഗ്രൗണ്ടിൽ ഫ്ലഡ്‌ലിറ്റ്‌ സംവിധാനമൊരുങ്ങി. ഇതോടെ  ബാസ്‌കറ്റ്‌ ബോളിന്‌ മാത്രമല്ല ഇനി മുതൽ കബഡി, കളരിപ്പയറ്റ്‌ തുടങ്ങിയവക്കും മാനാഞ്ചിറ വേദിയാവും.  മാനാഞ്ചിറയിൽ പകൽ സമയങ്ങളിൽ മാത്രമല്ല രാത്രിയിലും കളിയാരവം ഉയരും. പ്രകാശം പരത്താൻ 

ജില്ലയിൽ മറ്റൊരിടത്തും പൊതുഇടങ്ങളിൽ ഇതുപോലൊരു ബാസ്‌കറ്റ്‌ബോൾ കോർട്ടില്ല.

നിലവിൽ സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പ്‌, ജില്ലാ ചാമ്പ്യൻഷിപ്പ്‌, സ്‌കൂൾ തലമത്സരങ്ങൾക്കാണ്‌ മാനാഞ്ചിറ വേദിയായിരുന്നത്‌. ഫ്ലഡ് ലിറ്റ്‌ വരുന്നതോടെ ദേശീയ, അന്തർദേശീയ മത്സരങ്ങളും നടത്താനാവും. 

ഫ്ലഡ്‌ലിറ്റ്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ അഹമ്മദ് ദേവർകോവിൽ എംഎൽഎ നാടിന്‌ സമർപ്പിക്കും. ഉദ്‌ഘാടനശേഷം പ്രദർശനമത്സരം നടക്കും. എംഎൽഎയുടെ തനതു ഫണ്ടിൽനിന്ന്‌ 15,71,993 രൂപ- ലക്ഷം രൂപ ചെലവിട്ടാണ്‌ കോർട്ടിന്‌ ഇരുവശവും ആറ്‌ ബൾബുകൾ വീതമുള്ള നാല്‌ ഫ്ലഡ് ലിറ്റുകൾ നിർമിച്ചത്‌. ഓരോ ബൾബും 200 വോൾട്ടിന്റെതാണ്. ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ 4.8 യൂണിറ്റ് വൈദ്യുതിയാണ് ചെലവാക്കുന്നത്. 

ഈ ഗ്രൗണ്ടിലാണ്‌ ജില്ലാ സ്പോർട്‌സ് കൗൺസിൽ ബാസ്‌കറ്റ് ബോൾ കോച്ചിങ്‌ ക്യാമ്പ് നടത്തുന്നത്‌. അഞ്ചുവയസ്സിനും 15നും ഇടയിലുള്ള കുട്ടികൾക്കാണ് ക്യാമ്പ്. പുതിയ സംവിധാനമായതോടെ കുട്ടികൾക്ക്‌ പരിശീലനത്തിന്‌ കൂടുതൽ സമയവും മികച്ച കളികൾ കാണാനുള്ള അവസരവുമേറും.

24ന്‌ ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായ കളരിപ്പയറ്റിനും മാനാഞ്ചിറ വേദിയാവും. രാത്രി എട്ടുവരെയാണ്‌ മാനാഞ്ചിറയിൽ ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നത്‌. സമയം ദീർഘിപ്പിക്കാൻ സ്‌പോർട്‌സ്‌ കൗൺസിൽ കോർപറേഷൻ അധികൃതരെ സമീപിക്കും.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit