
വൈദ്യുതിവകുപ്പ് മണിയൂർ സഹകരണ എൻജിനിയറിങ് കോളേജിൽ നടപ്പാക്കിയ സൗരോർജപദ്ധതി പൂർത്തിയായി. കോളേജിന്റെ കെട്ടിടത്തിനുമുകളിൽ സൗരോർജപാനലുകൾ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദനം. ദിവസം 760 യൂണിറ്റ് വൈദ്യുതി ഇവിടെനിന്ന് ഉത്പാദിപ്പിക്കാനാകും. യൂണിറ്റിന് ആറര രൂപവെച്ച് കൂട്ടിയാൽ ഒരുദിവസം 4940 രൂപയുടെ വൈദ്യുതി കോളേജിൽനിന്നും ഉത്പാദിപ്പിക്കാം. ഒരുമാസംകൊണ്ട് 1,48,200 രൂപയുടെ വൈദ്യുതി. ഇവിടെനിന്നും ഉത്‌പാദിപ്പിക്കുന്നതിന്റെ 10 ശതമാനം കോളേജിന് സൗജന്യമായി ലഭിക്കും. 90 ശതമാനം കെ.എസ്.ഇ.ബി. നേരിട്ട് വിതരണംചെയ്യും. 76 ലക്ഷംരൂപ മുതൽമുടക്കിലാണ് പദ്ധതി നടപ്പാക്കിയത്. കെ.എസ്.ഇ.ബി. മണിയൂർ സെക്‌ഷനിലെ വിവിധ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സൗരോർജപാനലുകളിൽനിന്ന് ദിനംപ്രതി ഏകദേശം 350 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്...