
സംസ്ഥാനത്ത് 70 യാത്ര ഫ്യുവൽസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വികാസ് ഭവൻ ഡിപ്പോയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ച് സ്ഥാപിച്ച യാത്രാ ഫ്യുവൽസ് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 12 സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റുകളുണ്ട്. ഏപ്രിലിൽ ഇത് 15 ആകും. 70 ഔട്ട്‌ലെറ്റാണിനി ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ, എച്ച്പിസിഎൽ ജനറൽ മാനേജർ (റീടെയ്ൽ) സി ആർ വിജയകുമാർ, കൗൺസിലർ എ മേരി പുഷ്പം, അംജദ് മുഹമ്മദ്, സുരേഷ്, സോണി, അജയകുമാർ, ആർ ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു.