61ാം സ്കൂൾ കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
09 Dec 2022
News Kerala School Art Festival
പബ്ലിസിറ്റി കമ്മിറ്റിയുടെ "കൊട്ടും വരയും’ പരിപാടിയുടെ 61ാം സ്കൂൾ കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ശനിയാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് ബീച്ചിലായിരുന്നു കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ 61 വിദ്യാർഥികൾ ബലൂണുകളുമായി അണിനിരക്കും. 61 പ്രാവുകളെ പറത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ എം സച്ചിൻ ദേവ് തുടങ്ങിയവർ പങ്കെടുക്കും. ചിത്രകാരന്മാരും വിദ്യാർഥികളും പങ്കാളികളാകുന്ന പരിപാടിയിൽ ഓപ്പൺ ക്യാൻവാസ് തയ്യാറാക്കുന്നതിനൊപ്പം കലാമണ്ഡലം ശിവദാസ മാരാരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളും അരങ്ങേറും.