
മലബാറിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജൻസികളുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഫാം 2 മലബാർ 500 പരിപാടിയിലെ യാത്രാസംഘം ജില്ലയിലെ പര്യടനം തുടങ്ങി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് 40ൽപരം ടൂർ ഓപ്പറേറ്റർമാരുടെ സംഘമാണ് താമരശേരി കൈതപ്പൊയിൽ ടൈഗ്രീസ് ഹോളിസ്റ്റിക് വെൽനസ് വാലിയിൽ എത്തിയത്. ജില്ലാ ടൂറിസം ഉദ്യോഗസ്ഥരും ടൈഗ്രീസ് വാലി ചെയർമാൻ ഡോ. മുഹമ്മദ് ഷെരീഫ്, വയനാട് ചേംബർ ഓഫ് കൊമേഴ്സ് അധികൃതരും ചേർന്ന് ഫാം ടു മലബാർ യാത്രാസംഘത്തെ സ്വീകരിച്ചു.
Image: Deshabhimani