
കോഴിക്കോട് ജില്ലയിൽ തെരുവിൽ കഴിയുന്നവരുടെ സമഗ്ര പുനരധിവാസം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടെ ജില്ലാ ഭരണകൂടത്തിന്റെയും സാമുഹ്യക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആവിഷ്കരിച്ചതാണ് ഉദയം പദ്ധതി. തെരുവിൽ ജീവിക്കേണ്ടി വരുന്നവരെ കണ്ടെത്തി അവരെ ഉദയം ഹോമുകളിൽ സംരക്ഷിക്കുക, അവർക്ക് ഭക്ഷണം , വസ്ത്രം, ആരോഗ്യ സേവനങ്ങൾ, തൊഴിൽ പരിശീലനം, ജോലി, തിരിച്ചറിയൽ കാർഡുകൾ നൽകൽ, കുടുംബത്തിലേക്ക് തിരിച്ചെത്തിക്കൽ മുതലായ സേവനങ്ങൾ നൽകുക എന്നിവ ഉദയം പദ്ധതിയുടെ ഭാഗമായി ചെയ്തു വരുന്നു.
ഉദയം പദ്ധതിയുടെ മൂന്നാം വാർഷികം മാർച്ച് 24ന് വൈകുന്നേരം ചേവായൂരിലെ ഉദയം ഹോമിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയാണ്. വിവിധ സംഗീത വേദികളിൽ കഴിവ് തെളിയിച്ച കുഞ്ഞുങ്ങളുടെ കലാസന്ധ്യയും ഉണ്ടായിരിക്കു൦ .
നാളിതു വരെ 1800 നു മുകളിൽ വ്യക്തികൾക്ക് താങ്ങായി മാറുവാനും അവരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഉദയം പദ്ധതിക്ക് നിങ്ങൾ ഏവരും നൽകി വന്ന പിന്തുണക്കു നന്ദി അറിയിക്കുന്നതോടൊപ്പം, ഇനിയുള്ള നാളുകളിലും ഉദയത്തിനു തണലേകാൻ നിങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.