
ഇൻസൈറ്റ് പബ്ലിക സംഘടിപ്പിക്കുന്ന കേരള ആർട് ഫീസ്‌റ്റിന്റെ ഭാഗമായാണ് നാലുദിനങ്ങളിലായി 37 നാടകങ്ങൾ അരങ്ങേറുന്നത്. പകലും രാത്രിയുമെന്ന ഭേദമില്ലാതെ നാടകത്തിലേക്ക് കണ്ണുനട്ട് നൂറുകണക്കിന് പ്രേക്ഷകരുമുണ്ട്. നാടകകാരൻ ജയപ്രകാശ് കൂളുരിന് ആദരമായാണ് അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് മാത്രമായി വേദിയൊരുങ്ങിയത്. ട്രെയിനിങ് കോളേജിലും മാനാഞ്ചിറ സ്‌ക്വയറിലും ടൗൺഹാളിലുമാണ് വേദികൾ.
പാൽപ്പായസം (പയിമ്പ്ര സ്‌കൂൾ), മിണ്ടാപ്പൂച്ച (ഒളവണ്ണ പി ജി ഗ്രന്ഥാലയം), വെളിച്ചെണ്ണ (കുമാർ), പിണ്ണാക്ക് (ഷെറിൽ), പാലം (സി രാജൻ, ജോസ് പി റാഫേൽ), ക്വാക് ക്വാക് (ജോസഫ് നിനാസം), ഗ്രന്ഥ ജ്യോതിഷാലയം (ഷെറിൽ), ദിനേശന്റെ കഥ(രാജീവ് ബേപ്പൂർ), ഇറ്റ്‌സ് ഓകെ(പ്രകാശ് ബാരെ), സോപ്പ് ചീപ്പ് കണ്ണാടി (തിരുവനന്തപുരം ആപ്‌റ്റ്), കൊണ്ടാട്ടം(ബേപ്പൂർ ഉറവ്) എന്നീ നാടകങ്ങളും വ്യാഴാഴ്‌ച അരങ്ങിലെത്തി.