
മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്കായി 43.34 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള പദ്ധതികളുടെ പോരായ്മ തീർക്കണമെന്ന സംസ്ഥാന സർക്കാർ നിർദേശപ്രകാരമാണ് 33 പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്.