2022-ലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ ദേശീയ ധീരതാപുരസ്കാരം കോഴിക്കോട് സ്വദേശി നിഹാദിന്
30 Jan 2023
News
ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2022-ലെ ദേശീയ ധീരതാപുരസ്കാരത്തിന് കോഴിക്കോട് സ്വദേശി നിഹാദ് അർഹനായി. ധ്രുവ് അവാർഡിനാണ് നിഹാദ് തെരഞ്ഞെടുക്കപ്പെട്ടത്. മേജർ ജനറൽ വിക്രം ദേവ് ഡോഗ്രയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കോഴിക്കോട് കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയായ നിഹാദ് തളിക്കരയിലെ തടയണയിൽ വീണ നാലു വയസ്സുകാരനെ തടയണയിലേക്ക് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് തളിയിൽ മാണിക്കോത്ത് വീട്ടിൽ റഹീമിന്റെയും അസ്മ എം. കെ യുടെയും മകനാണ്.