
കലാേത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനത്ത് സന്ദർശകരെ ആദ്യം വരവേൽക്കുന്നത് ഭീമൻ ഗിറ്റാറാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ കൊടിമരമാണീ ഗിറ്റാർ. 20 അടിയിൽ പരാഗ് നിർമിച്ച ഗിത്താറിന്റെ ആകൃതിയിലുള്ള കൊടിമരം കാണാനും ഫോട്ടോയെടുക്കാനും ആയിരങ്ങളാണ് എത്തുന്നത്. കൊടിമരം സെൽഫി സ്പോട്ടായപ്പോൾ ശിൽപ്പി പരാഗ് പന്തീരാങ്കാവും താരമായി. കെഎസ്ഇബി ജീവനക്കാരനായ പരാഗിന് തിക്കിനും തിരക്കിനുമിടയിൽ ഒഴിവില്ല.