
കേരളം മുൻകാലങ്ങളിൽ നേരിട്ട പ്രളയം, ചുഴലിക്കാറ്റ്, നിപ്പ, കോവിഡ് 19 മഹാമാരി എന്നിവ സന്നദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയുണ്ടായി. ആപത്ഘട്ടങ്ങളിൽ നിന്നും സ്വന്തം നാടിനെ കൈപിടിച്ചുയർത്താൻ കേരളസമൂഹം കാണിച്ച അനിതരസാധാരണമായ കരുത്തിനെ നിലനിർത്തുവാനും ശക്തിപ്പെടുത്തുവാനുംവേണ്ടി സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധസേനയ്ക് രൂപം നൽകി. ഏത് സാമൂഹ്യ പ്രതിസന്ധികളിലും ഓടിയെത്താൻ സന്നദ്ധപ്രവർത്തകരെ പ്രാപ്തരാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് 1000 സന്നദ്ധസേന പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാകാൻ താല്പര്യമുള്ള, 16-നും 65-നും ഇടയിൽ പ്രായമുള്ള എല്ലാവര്ക്കും (https://sannadhasena.kerala.gov.in/) എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്. ട്രെയിനിങ് പൂർത്തിയാക്കിയ എല്ലാവര്ക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. കൂടാതെ ഇത് വിദ്യാർത്ഥികളുടെ പഠ്യേതര പ്രവർത്തനമായി പരിഗണിക്കുന്നതാണ്.