
ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ അഭിഭാഷകർ ‘ഭരണഘടന സംരക്ഷിക്കുക, സ്വാതന്ത്ര്യവും തുല്യതയും ഉറപ്പാക്കുക’ എന്ന മുദ്രാവാക്യവുമായി, വെള്ളിയാഴ്‌ച രാത്രി ഒത്തുചേരും. രാത്രി ഏഴു മുതൽ ശനി രാവിലെ ഏഴുവരെയാണ് ഒത്തുചേരൽ. കോഴിക്കോട് ബീച്ചിലെ ആസ്പിൻ ഹാളിൽ വൈകിട്ട് ഏഴിന് മന്ത്രി എം ബി രാജേഷ് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ‘സ്ത്രീപക്ഷ നിയമങ്ങൾ സാധ്യതയും പരിമിതിയും’ വിഷയത്തിൽ ചർച്ച, രാത്രി 12ന് മിഡ്നൈറ്റ് വാക്ക്, കലാ പരിപാടികൾ തുടങ്ങിയവ നടക്കും.