
ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ ‘പുലർകാലം’ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ മാനസിക-ശാരീരികാരോഗ്യ വളർച്ചയെ ലക്ഷ്യമാക്കിയാണ് നടപ്പാക്കുന്നത്. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് ‘പുലർകാല’ത്തിന്റെ ഭാഗമാകുക. യോഗ, ധ്യാനം, എയ്‌റോബിക്സ്, തിയേറ്റർ വർക്സ് തുടങ്ങിയ പരിശീലനങ്ങൾ നൽകും. ഇത് വിദ്യാലയങ്ങൾക്ക് പുത്തനുണർവ് നൽകുമെന്ന് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥി തുടർച്ചയായി അഞ്ചുവർഷത്തെ പരിശീലനത്തിലൂടെ കടന്നുപോവും. വിദ്യാലയങ്ങളിൽ ചുമതലയുള്ള അധ്യാപകർക്ക് നിരന്തര പരിശീലനങ്ങൾ നൽകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ ആദ്യവാരത്തിൽ നടക്കുമെന്ന് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ വി. പ്രവീൺകുമാർ പറഞ്ഞു.