
ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് ശനിയാഴ്ച കോഴിക്കോട് ഡിസ്ട്രിക്ട് കളക്ടറേറ്റ് ഹാളിൽ വെച്ചു നടക്കും.
ലണ്ടന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍, ലോകമെമ്പാടും നൂറ്റിഅമ്പതോളം നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പിന് ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികളുണ്ടാകും. ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാനും, അറിവിന്റെ ലോക റാങ്കിങ്ങിൽ ആദ്യ നൂറിലെത്താനും മലയാളികൾക്ക് ലഭിക്കുന്ന ഒരു അവസരമാണിതെന്ന് സംഘാടകർ അറിയിച്ചു.
2022 ജൂണ്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 3 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയില്‍ നടക്കുന്ന മത്സരം ജില്ലാ ഭരണകൂടവും ഐ.ക്യു.എ കോഴിക്കോട് ചാപ്റ്ററും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
കല - സംസ്കാരികം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, ശാസ്ത്രം, ലോകം എന്നീ 8 വിഷയങ്ങളിലായി 240 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഓരോ വിഷയത്തിലും 30 ചോദ്യങ്ങൾ വീതം.
ഒരു മത്സരാര്‍ത്ഥിക്ക് ക്വിസ്സിങ്ങിലെ ലോക റാങ്കിങ്ങ് ലഭിക്കുന്നത് ഈ മത്സരത്തിലെ പോയിന്റുകൾ അടിസ്ഥാനമാക്കിയാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, [email protected] എന്ന ഇമെയിലിലോ, 7907635399, 9746396146 (വാട്സാപ്പ്), എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
Source: Kozhikode District Collector Facebook Page