
കേരള ഫോക്ക് ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 'തുടിതാളം 2022 '- നാടൻ കലാമേളനം ഒക്ടോബർ 23 ,24 ,25 തീയതികളിൽ ലോകനാർ കാവിൽ .
ഒന്നാം ദിനം
ഒക്ടോബർ 23 ഞായറാഴ്ച വൈകീട്ട് 3മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം, ബഹുമാനപ്പെട്ട തുറമുഖം വകുപ്പ് മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ പരിപാടി ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി എംഎൽഎ ശ്രീ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബഹു.എം.പി. ശ്രീ കെ മുരളീധരൻ മുഖ്യാതിഥിയായിരിക്കും. പരിപാടിയിൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ,സ്വാഗതസംഘം പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. തുടർന്ന് പടയണി നാടൻപാട്ട് തിരുവാതിര ഒപ്പന എന്നീ പരിപാടികൾ അരങ്ങേറും.
രണ്ടാം ദിനം
ഒക്ടോബർ 24 ആം തീയതി തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് 'സാംസ്കാരിക ചിന്തകൾ ' എന്ന പരിപാടിയിൽ ഡോക്ടർ എം ആർ രാഘവ വാര്യർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് തോൽപ്പാവക്കൂത്ത്, ഞാറ്റുപാട്ട് ,കളരിപ്പയറ്റ് എന്നീ പരിപാടികൾ അവതരിപ്പിക്കും.
മൂന്നാം ദിനം
ഒക്ടോബർ 25 ആം തീയതി ചൊവ്വാഴ്ച വൈകീട്ട് 4.30 ന് 60 വയസ്സ് തികഞ്ഞ ഫോക് ലോർ കലാകാരന്മാരെ ആദരിക്കുന്നു.തുടർന്ന് ചവിട്ടുനാടകം കഥാപ്രസംഗം കോൽക്കളി തിരുവാതിരക്കളി എന്നീ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും.