
കൊടുവള്ളി നിയോജകമണ്ഡലത്തിൽ തുടങ്ങുന്ന ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി താമരശ്ശേരിയിൽ ‘താമരശ്ശേരി ഗ്രാൻഡ് ഫെസ്റ്റ്’ നടത്തുന്നു. എം.കെ. മുനീർ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തപ്പെടുന്നത്. തിങ്കളാഴ്ച മുതൽ 18 വരെയാണ് മേളയെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ചമുതൽ 15 വരെ എല്ലാദിനവും വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ കലാപരിപാടികൾ നടത്തും. ‘ഗ്രാന്റ് വില്ലേജ് ഫെസ്റ്റീവിയം’ എന്ന കലാപരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് താമരശ്ശേരി ഗവ. യു.പി. സ്കൂളിൽ സിനിമാതാരം സിദ്ധിഖ് നിർവഹിക്കും.
എജുഫെസ്റ്റ്, ഐ.ടി. ഫെസ്റ്റ് എന്നിവ 16, 17, 18 തീയതികളിൽ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ കാരാടി സി.എച്ച്. മാളിൽ സംഘടിപ്പിക്കും. പ്രമുഖരായ എഴുപത്തഞ്ചോളം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെസ്റ്റ് 17-ന് രാവിലെ പത്തുമുതൽ കാരാടിയിലെ താമരശ്ശേരി ജി.യു.പി. സ്കൂളിൽ നടക്കും. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളുമായി വ്യാപാരസ്ഥാപനങ്ങൾ രാത്രി വൈകിവരെ തുറന്നുപ്രവർത്തിക്കും.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനായ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി, കെ. വേണു, റെജി ജോസഫ്, പി.എ. അനിൽ കുമാർ, ഫസ്‌ലാ ബാനു എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ വിശദംശങ്ങൾ:
തിയതി: ഫെബ്രുവരി 5 മുതൽ 18 വരെ
സമയം: വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ
സ്ഥലം: താമരശ്ശേരി
കൂടുതൽ അറിയാൻ : https://www.youtube.com/watch?v=6vz3e_PUQVc