
മലബാറിലെ പരിസ്ഥിതിസൗഹൃദ ഗ്രാമീണ ടൂറിസംമേളയായ പാവയിൽ ഫെസ്റ്റ് 23 മുതൽ 30 വരെ നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ സുരേഷ് കാളോത്ത്, ജനറൽ കൺവീനർ ഒ.എം. രജത്ത്...എ. ഉദയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒരുഗ്രാമം മുഴുവനായാണ് ഫെസ്റ്റ് നടക്കുക. മേളയുടെ പ്രധാന ആകർഷണമായി ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 250 നർത്തകരുടെ ദേശീയ നൃത്തോത്സവം അരങ്ങേറും. ദീപശിഖാ പ്രയാണം സാംസ്കാരിക ഘോഷയാത്ര, റെസിഡൻറ്സ് കലോത്സവം, അങ്കണവാടി കലോത്സവം, നാട്ടുണർവ്, മെഗാ ഗാനമേള, നാടകോത്സവം, ചലച്ചിത്രോത്സവം, നാടൻകലാമേള തുടങ്ങിയ പരിപാടികളും അരങ്ങേറും.17-ന് പുഴപ്പെരുമ ചിത്രപ്രദർശനവും സങ്കടിപ്പിച്ചിരുന്നു.