അദ്ഭുതവും ആശ്ചര്യവും കാഴ്ചക്കാരിൽ നിറയ്ക്കാനായി ദി ഗ്രേറ്റ് ബോംബെ സർക്കസ്

28 Dec 2022

Event Great Bombay Circus
അദ്ഭുതവും ആശ്ചര്യവും കാഴ്ചക്കാരിൽ നിറയ്ക്കാനായി ദി ഗ്രേറ്റ് ബോംബെ സർക്കസ്

കാണികൾക്കു വിനോദത്തിന്റെ ഒരു പ്രധാന വേദിയായിരുന്നു സർക്കസുകൾ. അവ നഗരത്തിൽ എത്തുമ്പോഴെല്ലാം വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു കാലത്തു തിളങ്ങിനിന്നിരുന്ന ഒരു പ്രധാന വിനോദ  വേദിയായിരുന്ന സർക്കസിനു  മങ്ങലേൽക്കുന്നതു സോഷ്യൽ മീഡിയയും, റിയാലിറ്റി ഷോകളുടെയും വരവോടെയാണ്. എന്നാൽ, അദ്ഭുതവും ആശ്ചര്യവും കാഴ്ചക്കാരിൽ നിറയ്ക്കാനായി വീണ്ടും എത്തുകയാണ് ദി ഗ്രേറ്റ് ബോംബെ സർക്കസ്. ബോംബെ സർക്കസ് ഡിസംബർ 17 നു തുടങ്ങി നാൽപ്പത്തിയഞ്ച് ദിവസം നീണ്ടുനിൽക്കും.

നിരത്തിവെച്ച മൂർച്ചയുള്ള കത്തികളുടെ മുകളിൽ കിടക്കുന്നയാളുകൾ, ഉയരമുള്ള പൈപ്പിന്റെ മുകളിൽ ഉയർന്നും കൈകൾവിട്ടും തലകീഴായും ആടുന്ന എത്യോപ്യൻ കലാകാരന്മാർ, റഷ്യൻ സുന്ദരിമാരുടെ വളയങ്ങൾകൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ, വിവിധയിനം നായകളുടെ അഭ്യാസപ്രകടനങ്ങൾ. അങ്ങനെ നീളുന്നു ബീച്ചിലെ ബോംബെ സർക്കസ് കാഴ്ചകൾ.

അദ്ഭുതവും ആശ്ചര്യവും ഓരോ നിമിഷവും കാഴ്ചക്കാരിൽ നിറയ്ക്കുകയാണ് സർക്കസ് കാഴ്ചകൾ. മണിപ്പൂരിൽ നിന്നുള്ള കലാകാരന്മാരുടെ കത്തികൊണ്ടുള്ള പ്രകടനങ്ങൾ ശ്വാസം അട...അടക്കിപ്പിടിച്ചല്ലാതെ കാണാനാവില്ല. ഹൈദരാബാദിലെ കലാകാരൻ ബോളുകൾകൊണ്ടും തൊപ്പികൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ തീർത്തുകൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടക്ക് വന്ന് തമാശകൾ കാണിക്കുന്ന കോമാളികൾ കാഴ്ചക്കാരിൽ ചിരി പടർത്തിക്കൊണ്ടേയിരിക്കും. ഉയരത്തിൽ കെട്ടിത്തൂക്കിയ തുണിയിൽ കലാപ്രകടനം നടത്തുന്നവരും കൈയടി നേടുന്നുണ്ട്. പ്രകടനങ്ങൾക്കൊപ്പമുള്ള വർണവെളിച്ചങ്ങളും തമ്പിന് പ്രത്യേക ഭംഗി നൽകുന്നു. ഒന്ന്, നാല്, ഏഴുമണി എന്നിങ്ങനെ ദിവസവും മൂന്നു പ്രദർശനങ്ങളാണുള്ളത്.

 

പരിപാടി : ഗ്രേറ്റ് ബോംബെ സർക്കസ് 

തീയതി: 17 DEC 

സമയം:  ദിവസേന 3 ഷോ 1.00 PM, 4.00 PM, 7.00 PM

വേദി :  മറൈൻ ഗ്രൗണ്ട്, കോഴിക്കോട്

ടിക്കറ്റ് നിരക്ക് : Rs:100/- Rs:200/- Rs:300/-

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit