
മേത്തോട്ടുതാഴത്ത് ജില്ലയിലെ ആദ്യ കെ-സ്റ്റോർ തുറന്നു. റേഷൻകടകളെ വൈവിധ്യവത്കരിച്ച് കേരളത്തിന്റെ സ്വന്തം ഷോപ്പിങ് സ്റ്റോറാക്കി മാറ്റാൻ ഉദ്ദേശിച്ചാണ് സർക്കാർ കെ-സ്റ്റോറുകൾ ആരംഭിക്കുന്നത്. സപ്ലൈകോ ശബരിഉത്പന്നങ്ങൾ, മിൽമഉത്പന്നങ്ങൾ, അഞ്ചുകിലോയുടെ ചോട്ടുഗ്യാസ് സിലിൻഡറുകൾ എന്നിവ കെ-സ്റ്റോറിൽനിന്ന് ആദ്യഘട്ടത്തിൽ ലഭിക്കും.......
ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കെ-സ്റ്റോറിലെ ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകളിലെ അതേവിലയിൽ ലഭിക്കും. 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജനസേവനകേന്ദ്രം എന്നിവയും ഉടനെ ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ കുമാരി ലത അറിയിച്ചു.