ഹരീന്ദ്രൻ മെമ്മോറിയൽ ഡിഫൻസ് ക്വിസിൻ്റെ ഫെബ്രുവരി 25ന് കോഴിക്കോട് റീജണൽ സയൻസ് സെൻ്ററിലും പ്ലാനറ്റോറിയത്തിലും നടക്കും
25 Feb 2024
Event
എക്‌സ് എയർമെൻ ഗ്രൂപ്പ് ഫോർ സോഷ്യൽ എക്‌സലൻസ് (ഈഗിൾസ്) സംഘടിപ്പിക്കുന്ന ഹരീന്ദ്രൻ മെമ്മോറിയൽ ഡിഫൻസ് ക്വിസിൻ്റെ എട്ടാമത് എഡിഷൻ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഇൻ്റർ സ്‌കൂൾ മൽസരം ഫെബ്രുവരി 25ന് കോഴിക്കോട് റീജണൽ സയൻസ് സെൻ്ററിലും പ്ലാനറ്റോറിയത്തിലും നടക്കും.
ദേശീയ സുരക്ഷ, സായുധ സേന, അന്താരാഷ്ട്ര ബന്ധങ്ങൾ, ശാസ്ത്ര സാങ്കേതിക വിദ്യകൾ, പ്രധാന യുദ്ധങ്ങൾ, സൈനിക സാഹിത്യം/സിനിമ/ചരിത്രം തുടങ്ങിയ വിഷയങ്ങൾ ക്വിസ് ഉൾക്കൊള്ളും. പ്രശസ്ത ക്വിസ് മാസ്റ്റർ കെ.പി. സുനിൽ പരിപാടികൾക്ക് നേതൃത്വം നൽകും. താൽപ്പര്യമുള്ളവർ രജിസ്‌ട്രേഷനായി 9446021625, 9496221288 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. പങ്കെടുക്കുന്നവർ, ഒരു സ്‌കൂളിൽ നിന്നുള്ള രണ്ട് പേരടങ്ങുന്ന ടീമുകൾ, സ്‌കൂൾ അധികൃതരുടെ അംഗീകാരപത്രങ്ങളും തിരിച്ചറിയൽ കാർഡുകളും സഹിതം രാവിലെ 9 മണിക്ക് വേദിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.