
ബാംഗ്ലൂർ ആസ്ഥാനമായുള്ള ‘ഇക്വിബീയിങ്’ ഉള്ളപ്പോൾ ഇനി കാഴ്ച വൈകല്യമുള്ളവർക്കും നീന്തൽ ആസ്വദിക്കാം. ഇനി കാഴ്ച വൈകല്യമുള്ളതുകൊണ്ട് നീന്താൻ കഴിയില്ല എന്ന തോന്നൽ വേണ്ട.അകക്കണ്ണിന്റെ വെളിച്ചത്തിൽ നീന്തൽ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് ‘ഇക്വിബീയിങ്’ എന്ന സംഘടന. റഹ്മാനിയ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഹാൻഡികാപ്ഡിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചാണ് അവർ ഈ പരിപാടി നടത്തിയത്.പത്തുദിവസം നീണ്ടുനിന്ന നീന്തൽ പരിശീലനം, പയ്യടിമീത്തൽ ഗോപാലകൃഷ്ണൻ മാസ്റ്റർ മെമ്മോറിയൽ നീന്തൽ അക്കാദമിയിലായിരുന്നു സങ്കടിപ്പിച്ചത്. കേരളത്തിൽ കോഴിക്കോട്ടാണ് കാഴ്ച വൈകല്യമുള്ളവരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ‘ഇക്വിബീയിങ്’ ആദ്യമായി നീന്തൽ പരിശീലനം നൽകുന്നത്.‘ഇക്വിബീയിങ്’ ഫൗണ്ടേഷന്റെ സ്ഥാപകരിലൊരാളായ ഡോ. വി. അനന്തലക്ഷ്മി സംസ്ഥാനത്ത് മറ്റു രണ്ട് ജില്ലകളിലും കർണാടകയിലും കാഴ്ച പരിമിതികളുള്ള വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാനുള്ള പദ്ധതിയുണ്ടെന്നു അറിയിച്ചു.