
കോഴിക്കോട് നഗരത്തിൽ മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് മനോഹരമായ സ്റ്റീൽ ബിന്നുകൾ സ്ഥാപിക്കുന്നു. ആകർഷകമായി രൂപകൽപന ചെയ്ത ഇരട്ട ബിന്നുകളാണ് ഇതിന്റെ പ്രത്യേകത. ജൈവ മാലിന്യങ്ങൾ ഒരു ബിനിലും, പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റൊന്നിലും നിക്ഷേപിക്കാൻ സൗകര്യമുണ്ട്. ആദ്യഘട്ടത്തിൽ ജനങ്ങൾ കൂടുതലായി എത്തുന്ന ബീച്ചുകളും പാർക്കുകളും ഉൾപ്പെടെ സജ്ജീകരണങ്ങൾ നടപ്പിലാക്കുന്നു. ഭട്ട് റോഡ് ബീച്ച്, സരോവരം ബയോ പാർക്ക്, മാനാഞ്ചിറ സ്ക്വയർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പദ്ധതിയുടെ തുടക്കം. കൂടാതെ ഹൈവേ ഓരത്തുമാണ് ആദ്യ ഘട്ടത്തിൽ ബിൻ സ്ഥാപിക്കുന്നത്. ബിൻ സ്ഥാപിക്കുന്ന പ്രവൃത്തി ഇതിനകം ആരംഭിച്ചിട്ടുണ്ട്.