
ബേപ്പൂർ : ഇന്ധനവില കുതിച്ചുയരുന്ന ഈ കാലത്ത്, നമ്മൾ എല്ലാവരും ഒരു ബദലിനെക്കുറിച്ചു ആലോചിക്കുമ്പോൾ, അത് യാഥാർഥ്യമാക്കികൊണ്ട് പൂർണമായും സൗരോർജത്തിൽ ഓടുന്ന കാറുമായി എത്തി വെള്ളിമാടുകുന്ന് സ്വദേശി ഷാലുജോസ്. സ്വന്തമായി രൂപകല്പനചെയ്ത കാറുമായാണ്
ഷാലുജോസ് മാറാട് ജിനരാജദാസ് എ.എൽ.പി. സ്കൂളിലെത്തിയത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന, ഒരാൾക്ക് സഞ്ചരിക്കാവുന്ന കാർ, അന്തരീക്ഷ-ശബ്ദ മലിനീകരണമില്ലാത്തതും, പ്രകൃതി സൗഹൃദവുമാണന്ന് അദ്ദേഹം പറഞ്ഞു. പ്രധാന അധ്യാപകൻ ഇ.എം. പുഷ്പരാജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഷാലു ജോസിനെ സ്വീകരിച്ചു.
Source: Mathrubhumi