ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി 'സഹായി' പദ്ധതി

08 Jun 2022

News
ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങളുമായി 'സഹായി' പദ്ധതി

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിയുള്ളവരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാനായി ജില്ലാ ഭരണകൂടം, എംപ്ലോയ്മെൻ്റ് വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘സഹായി’. സ്വകാര്യ സ്ഥാപനങ്ങളിൽ ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് സഹായിയുടെ പ്രധാന ഉദ്ദേശം.

https://tinyurl.com/sahayijaf വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനത്തിൽ ലഭ്യമായ തൊഴിലവസരങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിക്കാവുന്നതാണ്. സ്ഥാപനത്തിലെ ഒഴിവ് ആവശ്യകതകൾക്ക് അനുയോജ്യമായ ഉയർന്ന യോഗ്യതയുള്ള തൊഴിലന്വേഷകരുടെ പ്രൊഫൈലുകൾ ‘സഹായി’ തീർത്തും സൗജന്യമായി നൽകും.

രണ്ട് മിനിറ്റിനുള്ളിൽ പൂരിപ്പിക്കാവുന്ന രീതിയിലാണ് ഈ ഫോം തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നിരവധി ട്രേഡുകളിൽ ഉയർന്ന പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലുകൾ കോഴിക്കോട് ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0495 2370200, 9445060749.

ഇ- മെയിൽ: [email protected]

 

 

 

Source: Kozhikode District Collector Facebook Page

 

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit