
കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ ‘റഫി നൈറ്റ്’ മെഗാ മ്യൂസിക്കൽ ഷോ സംഘടിപ്പിക്കും. ശനിയാഴ്ചയാണ് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 98ാം ജന്മദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ പരിപാടി നടത്തുന്നത്.
വൈകിട്ട് ആറിന് മനുഷ്യാവകാശ കമീഷനംഗം കെ ബൈജുനാഥ് ഉദ്ഘാടനംചെയ്യും. ബോളിവുഡ് പിന്നണി ഗായകൻ മുഹമ്മദ് സലാമതും ഗായിക സംഗീത മലേക്കാറും ഗാനങ്ങൾ ആലപിക്കും. റഫിയുടെ നൂറ് ഗാനങ്ങൾ തുടർച്ചയായി ആലപിച്ച് റെക്കോഡ് സൃഷ്‌ടിച്ച കോഴിക്കോട് അഷ്‌റഫിനെ ആദരിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി, ജനറൽ സെക്രട്ടറി എം വി മുർഷിദ് അഹമ്മദ്, എൻ സി അബ്ദുള്ളക്കോയ, നയൻ ജെ ഷാ, മുരളീധരൻ ലുമിനസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.