കോഴിക്കോട് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ജനുവരി 25നു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
25 Jan 2024
Event
ദേശീയ വോട്ടേഴ്സ് ദിനത്തോട നുബന്ധിച്ചു ജില്ലാ ഭരണകൂടവും സ്വീപ്പും ചേർന്ന് കോഴിക്കോട് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ടു പേർ അടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. ജനുവരി 25 ന് രാവിലെ 10 മണിക്ക് പ്രൊവിഡൻസ് കോളേജിൽ വെച്ചാണ് മത്സരം.
‘ ഇലക്ഷൻ, ജനാധിപത്യം ‘ തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ജനറൽ ക്വിസ്സിൽ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും. വിജയികൾക്ക് ക്യാഷ് പ്രൈസുകളും മറ്റ് സമ്മാനങ്ങളും ഉണ്ട്. ക്യൂ ഫാക്റ്ററി ടീമാണ് മത്സരം നിയന്ത്രിക്കുന്നത്. ജില്ലയിലെ എൻ. എസ് . എസ് യൂണിറ്റുകളുടെ സഹകരണത്തോടെ നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ പോസ്റ്ററിൽ നൽകിയ QR കോഡ് സ്കാൻ ചെയ്തോ, താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം https://docs.google.com/forms/d/1W18HFdHwkR91x3fGOvEFcRT-ylzx4Zq-tfSE-LjQvzk/edit കൂടുതൽ വിവരങ്ങൾക്ക് 70125 69672.