
പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി താലൂക്കിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രസഞ്ചാരം പരിപാടി ആർ. ബാലറാം ഉദ്ഘാടനംചെയ്തു. യുവത പുതുപ്പണത്തിന്റെ നേതൃത്വത്തിൽ ജെ.എൻ.എം. സ്കൂൾ ഗ്രൗണ്ടിൽ കാതൽ സിനിമ പ്രദർശിപ്പിച്ചു. ആർ. അപർണ അധ്യക്ഷതവഹിച്ചു. നവീന വിജയൻ മുഖ്യാഥിതിയായിരുന്നു. എം. പ്രേമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.വി.എ. ജലീൽ, ഷൈജിത്ത് എന്നിവർ സംസാരിച്ചു.